
ഫാഷനെ മാറ്റിമറിക്കുന്ന വിപ്ലവകരമായ ചിന്തകളുടെ നേര്‍ക്കാഴ്ച. ലോകത്തിലെ പ്രതിഭാശാലികളായ ഡിസൈനര്‍മാരുടെ ഭാവനയും ഡിസൈനിങ് പാടവവും പാരമ്യത്തിലെത്തുന്ന കാഴ്ചാനുഭവം, അത്തരമൊരു ആഘോഷ വേദിയാണ് മെറ്റ് ഗാല. കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ട് ഗാല എന്നറിയപ്പെടുന്ന മെറ്റ് ഗാല, ന്യൂയോര്‍ക്ക് സിറ്റിയിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്‌സ് കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാര്‍ഷിക ധനസമാഹരണ പരിപാടിയായാണ് അറിയപ്പെടുന്നത്.
സ്‌റ്റൈലിഷ് വസ്ത്രങ്ങളുടെയും ഫാഷന്‍ ആക്സസറികളുടെയും ലോകത്തിലെ ഏറ്റവും വലിയ ശേഖരങ്ങളിലൊന്നായ കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ടിനായി ഓരോവര്‍ഷവും ദശലക്ഷക്കണക്കിന് ഡോളറാണ് ഇതിലൂടെ സമാഹരിക്കുന്നത്. ലോകശ്രദ്ധ പിടിച്ചുപറ്റുന്ന ഫാഷന്‍ ആഘോഷവേദിയില്‍ കേരളത്തിന്റെ കൂടി കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
മെറ്റ് ഗാലയിലെ ഭീമന്‍ പരവതാനി നെയ്തത് ആലപ്പുഴയിലാണ്. ചേര്‍ത്തലയിലുള്ള 'എക്‌സ്ട്രാവീവ്' എന്ന നെയ്ത് സ്ഥാപനമാണ് പരവതാനിക്ക് പിന്നില്‍. തുടര്‍ച്ചയായി മൂന്നാം തവണയാണ് എക്‌സ്ട്രാവീവ് മെറ്റ് ഗാലയുടെ ഭാഗമാകുന്നത്.
20,000 മണിക്കൂറെടുത്ത ഡിസൈന്‍
ഈ വര്‍ഷത്തെ മെറ്റ് ഗാലയില്‍ ബോളിവുഡ് താരങ്ങളായ കിയാര അദ്വാനി, ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളാണ് പങ്കെടുത്തത്. എന്നാല്‍ താരങ്ങളെയും കടത്തിവെട്ടി ഫാഷന്‍ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇഷ അംബാനിയുടെ സൂപ്പര്‍ സ്‌റ്റൈലിഷ് ഔട്ട്ഫിറ്റ്. വെള്ള നിറത്തിലുള്ള എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്ത് മനോഹരമാക്കിയ കോര്‍സെറ്റ്, കറുത്ത ടെയ്ലര്‍ പാന്റ്‌സ്, വെള്ള നിറത്തിലുള്ള നീളന്‍ കേപ്പ് എന്നിവയുമാണ് ഇഷ അംബാനി അണിഞ്ഞത്. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ അനൈത ഷ്രോഫ് അഡാജാനിയയാണ് ഇഷയെ സ്‌റ്റൈല്‍ ചെയ്തത്. വസ്ത്രത്തിലെ എംബ്രോയ്ഡറി ചെയ്യാന്‍ 20,000 മണിക്കൂര്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തന്റെ മെറ്റ് ഗാല ലുക്കിന് പൂര്‍ണത ലഭിക്കാന്‍ ഇഷ ആക്സസറീസ് ധരിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. ഒന്നിലധികം നെക്ക്പീസുകളും മോതിരങ്ങളും ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇഷ ധരിച്ച വജ്രമാലയായിരുന്ന ഹൈലൈറ്റ്. അതേസ മയം താന്‍ ധരിച്ച ആഭരണങ്ങള്‍ ആഭരണങ്ങള്‍ തന്റെ തന്റെ അമ്മയുടേതാണെന്ന് ഇഷ അംബാനി പറഞ്ഞിട്ടുണ്ട്. സിംപിള്‍ മേക്കപ്പും പോണി സ്‌റ്റൈല്‍ ബ്രെയ്ഡ് ചെയ്ത മുടിയും ഗാല ലുക്കിനെ പൂര്‍ണമാക്കി.
ശ്രദ്ധ നേടി ബ്രൂച്ചും
മെറ്റ് ഗാലയില്‍ പ്രത്യേക ശ്രദ്ധ നേടിയ ഒന്നാണ് പുരുഷന്മാരുടെ ആക്സസറീസുകള്‍. പരീക്ഷണാത്മകവും പുതുമയേറിയതുമായ തിരഞ്ഞെടുപ്പുകള്‍ പുരുഷന്മാരുടെ ആഭരണങ്ങളില്‍ പ്രകടമായിരുന്നു. ആക്സസറീസില്‍ ബ്രൂച്ചുകള്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. റേസിങ് കാര്‍ ഇതിഹാസമായ ലൂയിസ് ഹാമില്‍ട്ടണിന്റെ ലുക്കും ഇത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. മരതകം പതിപ്പിച്ച പൂക്കളുടെ ഡിസൈനിലുള്ള ബ്രൂച്ചാണ് ഹോളിവുഡ് നടനായ ആഡ്രിയന്‍ ബ്രോഡി അണിഞ്ഞത്. ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയും തന്റെ ഡിസൈനര്‍ കേപ്പിനെ മനോഹ രമാക്കാന്‍ ബ്രൂച്ചുകള്‍ കൊണ്ട് ലങ്കരിച്ചിരുന്നു. ഗായകന്‍ നിക് ജോനാസും തന്റെ ഔട്ട്ഫിറ്റില്‍ ബ്രൂച്ച് അണിഞ്ഞിരുന്നു.
Content Highlights: Met Gala 2025 Highlights
Published: 07 May 2025, 12:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented