ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റാണ് മെയ് അഞ്ചിന് ന്യൂയോര്‍ക്ക് സിറ്റിയിലെ മെട്രോപൊളിറ്റന്‍ മ്യൂസിയത്തില്‍ അരങ്ങേറിയ മെറ്റ് ഗാല.  ലോകമൊട്ടാകെയുള്ള സെലിബ്രിറ്റികള്‍ കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനത്തില്‍ റെഡ് കാര്‍പറ്റിലെത്തുന്ന മെറ്റ്ഗാലയില്‍ ഇത്തവണ ആരാധകര്‍ക്ക് അമേരിക്കന്‍ നടിയും ഗായികയുമായ സെലീന ഗോമസിനെ കാണാനായിരുന്നില്ല.

To advertise here,

നിര്‍മാതാവായ ബെന്നി ബ്ലാങ്കോയുമായി താരത്തിന്റെ വിവാഹനിശ്ചയം നടന്ന വാര്‍ത്ത ഈയിടെ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ മെറ്റ് ഗാലയിലെ ചുവപ്പ് പരവതാനിയില്‍ സെലീനയേയും പ്രതിശ്രുതവരനേയും ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം. 

അന്നേ ദിവസം താന്‍ എങ്ങനെയാണ് ചെലവഴിച്ചതെന്നതിന്റെ സൂചനനല്‍കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് സെലീന ഗോമസ്. ബെന്നിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഭക്ഷണമുണ്ടാക്കി കഴിച്ചും ഒന്നിച്ച് സമയം ചെലവഴിച്ചും രസിച്ചതിന്റെ ചിത്രങ്ങളാണ് ഗായിക പോസ്റ്റ് ചെയ്തിരിക്കുന്നത്‌

സപ്പര്‍ ക്ലബ്ബ്. എന്‍ഗേജ്‌മെന്റ്‌സ്, കുട്ടിക്കാലത്തെ ഭക്ഷണം... ഡേവ്, സോറി നിന്റെ പാസ്ത ട്രൈ ചെയ്യാന്‍ കഴിഞ്ഞില്ല? എന്ന് കുറിച്ചുകൊണ്ടാണ് സെലീന ചിത്രങ്ങള്‍ പങ്കുവെച്ചത്. 

ടേബിളില്‍ ചീസ് പുരട്ടിയ ബ്രഡ്ഡും മറ്റ് ഭക്ഷണങ്ങളുമുള്ള ചിത്രം, ഒരു ബൗള്‍ നിറയെ പാസ്തയുമായി നില്‍ക്കുന്ന ബെന്നി ബ്ലാങ്കോയുടെയും അവിടെയുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കളുടേയും ചിത്രങ്ങളാണ് സെലീന പങ്കുവെച്ചത്. 

2003-ലാണ് ബെന്നിയുമായി താന്‍ പ്രണയത്തിലാണെന്ന വിവരം സെലീന തുറന്നുപറഞ്ഞത്. പിന്നീട് വിവാഹനിശ്ചയം കഴിഞ്ഞ വാര്‍ത്തയും പുറത്തുവന്നു. എന്‍ഗേജ്‌മെന്റ് മോതിരമണിഞ്ഞ ചിത്രവും സെലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.