സാരിയിലുള്ള മനോഹര ഫോട്ടോഷൂട്ട് പങ്കുവെച്ച് നടി അദിതി രവി. പച്ച സാരിയും ചുവപ്പ് ബ്ലൗസും ധരിച്ച് നാടന്‍ സുന്ദരിയായാണ് അദിതി ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും റീലുകളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

To advertise here,

ചെറിയ ഗോള്‍ഡന്‍ പ്രിന്റുള്ള ബോര്‍ഡറാണ് ഈ സാരിയുടെ പ്രത്യേകത. ബ്ലൗസിന്റെ സ്ലീവും ഇതേ ഡിസൈനില്‍ ബോര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ട്രഡീഷണല്‍ മാലയും ജിമിക്കിയും വളയും ആഭരണമായി അണിഞ്ഞു. അഴിച്ചിട്ട മുടി അദിതിയെ കൂടുതല്‍ സുന്ദരിയാക്കി.

ആഘോഷ് വൈഷ്ണവമാണ് ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത്. ശാരി നരേഷാണ് മേക്കപ്പ്. 

അദിതി പങ്കുവെച്ച ഒരു റീലില്‍ സഞ്ചിയും തൂക്കി സൈക്കിളിന്റെ പിന്നിലിരുന്ന് പോകുന്ന അദിതിയെ കാണാം. ഗ്രാമക്കാഴ്ച്ചകള്‍ എന്ന ആശയമാണ്  ഈ റീലിലുള്ളത്. ഇതിന് താഴെ നടി അനുശ്രീ കമന്റ് ചെയ്തിട്ടുണ്ട്. 'നീ എവിടെ പോവാ സഞ്ചിയും കൊണ്ട്?' എന്നായിരുന്നു അനുശ്രീയുടെ കമന്റ്. 'പത്തനാപുരം വരെ, ഒരു ഐറ്റം എടുക്കാന്‍ ഉണ്ട്' എന്നാണ് ഇതിന് അദിതി നല്‍കിയ മറുപടി.