ബോളിവുഡ് താരം അദാ ശര്‍മയുടെ ഫാഷന്‍ പരീക്ഷണം ചര്‍ച്ചയാകുന്നു. ഫാഷന്‍ ലോകത്തെ അമ്പരപ്പിച്ച് ഇലകള്‍ കൊണ്ടു ഒരുക്കിയ ഗൗണ്‍ ധരിച്ചാണ് അദാ ശര്‍മ ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

To advertise here,

ഓഫ് ഷോള്‍ഡര്‍ ഗൗണാണ് താരം ധരിച്ചത്. സ്വീറ്റ് ഹാര്‍ട്ട് നെക്‌ലൈനോടു കൂടിയതാണ് ഈ ഗൗണ്‍. ഇതിനോടൊപ്പം പുല്‍ച്ചാടിയുടെ രൂപത്തിലുള്ള കമ്മലും ധരിച്ചു. പല്ലിയുടെ രൂപം തോന്നിക്കുന്ന സൂചിപ്പതക്കം (Brooch)  ഡ്രസ്സില്‍ പിന്‍ ചെയ്തു. 

തന്റെ ഫാഷന്റെ പ്രചോദനം പ്രകൃതിയാണെന്നും ചിത്രത്തിനൊപ്പം താരം കുറിച്ചിട്ടുണ്ട്. അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായെത്തിയത്. ഈ ഗൗണ്‍ പശുവും ആടുമൊന്നും കാണണ്ട എന്നതായിരുന്നു അതിലെ ഏറ്റവും രസകരമായ കമന്റ്.