മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, മധുര മനോഹര മോഹം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ആര്‍ഷ ബൈജു. താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

To advertise here,

വെള്ള നിറത്തിലുള്ള ഫുള്‍ സ്ലീവ് ബോഡിസ്യൂട്ടിലായിരുന്നു ആര്‍ഷയുടെ ഫോട്ടോഷൂട്ട്. ടോപ്പ് ഹൈ ബണ്‍ ഹെയര്‍സ്റ്റൈലാണ് ഇതിനൊപ്പം പരീക്ഷിച്ചത്. കാതില്‍ റിങ് കമ്മലും ധരിച്ചു. കണ്‍പീലി ഹൈലൈറ്റ് ചെയ്യുന്ന രീതിയില്‍ സിംപിള്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്.

ഈ ഫോട്ടോഷൂട്ട് വീഡിയോ ആര്‍ഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. വിനയ് ഫോര്‍ട്ട്, മമിത ബൈജു ഉള്‍പ്പെടെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. 

2019-ല്‍ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് ആര്‍ഷ അഭിനയരംഗത്തെത്തുന്നത്. വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറി. മധുര മനോഹര മോഹം, രാമചന്ദ്ര ബോസ് ആന്റ് കോ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.