കോഴിക്കോട്: മ്യൂസിഷ്യൻസ് വെൽഫയർ അസോസിയേഷൻ (MWA) ലോക സംഗീത ദിനത്തോടനുബന്ധിച്ച് ടൗൺഹാളിൽ നടത്തിയ നാദവിസ്മയം ഉപകരണ സംഗീതത്തിന്റെ രാഗപൂരവർണ്ണമാണ് ശ്രോതാക്കൾക്ക് സമ്മാനിച്ചത്.

To advertise here,

സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ (സിതാർ), ഗോപികേ നിൻവിരൽ (വീണ), മുക്കുറ്റി തിരുതാളി (ചെണ്ട), അമ്പലപ്പുഴ ഉണ്ണികണ്ണനോട് (ഇടയ്ക്ക), മാങ്കുയിലെ പൂങ്കുയിലെ (നാദസ്വരം & തവിൽ), രൂപ് തെരാ മസ്താനാ (അക്കോഡിയൻ), തുമ്പി വാ തുമ്പക്കുടത്തിൽ (കോംഗാസ്), ഭരതമുനിയൊരു കളം വരച്ചു (ബോംഗോസ്), സംഗീതമേ അമര സല്ലാപമേ (മൃദംഗം), ഹൃദയവനിയിലെ ഗായികയോ (ഹാർമോണിയം), ശ്രുതിയിൽ നിന്നുയരും (വയലിൻ), ഇളയനിലാ (ഗിറ്റാർ ), അജീബ് ദാസ്ത (സാക്സോഫോൺ) ചന്ദനമണിവാതിൽ (ഫ്‌ളൂട്ട് ) എന്നീ ഗാനങ്ങൾ അവയിൽ ഉപയോഗിച്ച പ്രധാന സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ വേദിയിൽ അവതരിപ്പിക്കുകയായിരുന്നു. കൂടെ കീബോർഡും തബലയും  ചേർന്നു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പാട്ടുപാടി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി. വിനീഷ് നയിച്ച ഓർക്കസ്ട്രയിൽ ഷിജിമോൻ, സുബിൻ, ലാൽ, മജേഷ്, ദിനേഷ് , ബൈജു, ശ്രീലക്ഷമി, വിമൽ, പ്രമോദ് പൂമംഗലത്ത്, അനൂജ്, സുധാസ്, അലൻ, അനുമോൾ നിസ്വാർത്ഥ, ശ്രീജിത്ത്, അഷ്‌റഫ് കുരിക്കൾ എന്നിവർ പിന്നണിയായി.

മ്യൂസിഷ്യൻസ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് കെ. നിധീഷ് കാർത്തിക് അദ്ധ്യക്ഷനായിരുന്നു. വിനീഷ് വിദ്യാധരൻ, ഗായകൻ അജിത്കുമാർ, ഇ.കെ. പ്രേമരാജൻ, സലീം മലേഷ്യ, ആർ. ജയന്ത് കുമാർ സെക്രട്ടറി മോഹൻ മുല്ലമല, പ്രമോദ് പൂമംഗലത്ത് എന്നിവർ പ്രസംഗിച്ചു. നൗഷാദ് അരീക്കോട്, ഐശ്വര്യ കല്യാണി എന്നിവർ ഗാനാവതരണം നടത്തി.