കോഴിക്കോട്: 2023-'24 വര്‍ഷത്തെ കേരളത്തിലെ 900 ലയണ്‍സ് ക്ലബ്ബുകള്‍ ഉള്‍പ്പെട്ട മള്‍ട്ടിപ്പിള്‍ 318 മിഷന്‍ 1.5 ഹീറോ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലയണ്‍സ് ക്ലബ് കാലിക്കറ്റ് ഈസ്റ്റിലെ മുന്‍പ്രസിഡന്റും ഇപ്പോഴത്തെ സോണ്‍ ചെയര്‍ പേഴ്‌സണ്‍ കൂടിയായ ടിജി ബാലന്‍ കരസ്ഥമാക്കി. ഇതുകൂടാതെ ഔട്ട്സ്റ്റാന്‍ഡിംഗ് പ്രസിഡന്റ് അവാര്‍ഡ്, മികച്ച ക്ലബ്ബിനുള്ള അവാര്‍ഡ് എന്നിവയും അദ്ദേഹം കരസ്ഥമാക്കി. 

To advertise here,

പുരസ്‌കാര പ്രഖ്യാപനവും, അവാര്‍ഡ് ദാനവും കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടന്നു. ലയണ്‍സ് ക്ലബ്ബിന്റെ മുന്‍ അന്താരാഷ്ട്ര ഡയറക്ടര്‍ ആയ വി.പി. നന്ദകുമാര്‍, ജിഎടി ഏരിയാ ഏരിയാ ലീഡര്‍ എ.വി. വാമനകുമാര്‍ എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.