കോഴിക്കോട്: 91-ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളന വേദിയില്‍ ജ്വലിപ്പിക്കുന്നതിനുള്ള ദിവ്യജ്യോതി ചൊവ്വാഴ്ച കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തും. കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തില്‍ നിന്നാണ് ദിവ്യജ്യോതി പ്രയാണയാത്ര തുടങ്ങുന്നത്. 

To advertise here,

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഴിയൂരിലെത്തുന്ന യാത്രയ്ക്ക് വടകര, ഇരിങ്ങല്‍ സുബ്രഹ്‌മണ്യ ക്ഷേത്രം, പയ്യോളി, കൊയിലാണ്ടി, ഗുരുവരാശ്രമം അത്താണിക്കല്‍, ശ്രീകണ്‌ഠേശ്വരക്ഷേത്രം, വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിരം, പന്തീരങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളിലും സ്വീകരണം നല്‍കും.

തുടര്‍ന്ന് മലപ്പുറം ജില്ലയിലേക്ക് യാത്ര പ്രവേശിക്കുമെന്ന് ശ്രീകണ്‌ഠേശ്വരക്ഷേത്രം ജനറല്‍ സെക്രട്ടറി എടക്കോത്ത് സുരേഷ് ബാബുവും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.പി.രാമനാഥനും അറിയിച്ചു.