ചാരുംമൂട്: താമരക്കുളം ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീമിഷനും ചേർന്ന് കൊട്ടയ്ക്കാട്ടുശ്ശേരി വടക്ക് ആറാം വാർഡിൽ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസും കുട്ടികളിലെ അമിത മൊബൈൽഫോൺ ഉപയോഗത്തിനെതിരേയുള്ള ക്ലാസും നടത്തി.

To advertise here,

താമരക്കുളം ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീകുമാർ അളകനന്ദ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഷാനി അധ്യക്ഷയായി.

സുജ ഓമനക്കുട്ടൻ, ശ്രീലത, ബിജി, ഗോകുൽ ആർ. നായർ, മിഥുൻ, റസീന, സരിക എന്നിവർ സംസാരിച്ചു. നൂറനാട് വനിത സിവിൽ എക്‌സൈസ് ഓഫീസർ തസ്‌നി കലാം, കുടുംബശ്രീ കമ്യൂണിറ്റി കോഡിനേറ്റർ ജയശ്രീ എന്നിവർ ക്ലാസുകൾ നയിച്ചു.