ഫറോക്ക് : ചെറുവണ്ണൂർ മേൽപ്പാലത്തിൽ രണ്ടാംഘട്ട ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചെറുവണ്ണൂർ റോഡ് തിങ്കളാഴ്ച രാത്രി 10 മണിക്ക്‌ അടയ്ക്കും. വ്യാഴാഴ്ച രാത്രി 10 മണിക്ക് ഗതാഗതത്തിനായി വീണ്ടും തുറന്നു കൊടുക്കും. രണ്ടാംഘട്ടത്തിൽ പാലത്തിൽ സ്ഥാപിക്കുക പതിനെട്ട് ഗർഡറുകളാണ്. ​െസപ്റ്റംബറിൽ

To advertise here,

ഒന്നാംഘട്ടത്തിൽ പതിമ്മൂന്ന് ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ ക്രെയിനിന്റെ മോട്ടോറുകൾ തകരാറിലായതിനെത്തുടർന്ന് പ്രവൃത്തി നിർത്തി​െവച്ചിരുന്നു.

 

ചെറുവണ്ണൂർ റോഡ് അടയ്ക്കുന്നതോടെ കൊളത്തറയിൽ നിന്ന് വരുന്ന ഇരുചക്രവാഹനക്കാർ പ്രധാനമായും ആശ്രയിക്കുക ചെറുവണ്ണൂർ സുബ്രഹ്മണ്യസാമി ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ റോഡാണ്. ഇവിടെ പോലീസിന്റെ നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാത്രമല്ല ബദൽ റോഡുകളായ ചുമ്മൻ റോഡ്, ചെറുവണ്ണൂർ പുറശ്ശേരി ക്ഷേത്രത്തിലേക്കുള്ള റോഡുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് ഇത് ഇരുചക്ര - ഓട്ടോ യാത്രക്കാർക്ക് ദുരിതമാവും

50 പോലീസുകാർക്ക് അധിക ചുമതല

​ചെറുവണ്ണൂർ റോഡ് അടയ്ക്കുന്നതിന്റെ ഭാഗമായി ഉണ്ടാവുന്ന ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിന് അമ്പത് പോലീസുകാരെ ഗതാഗത നിയന്ത്രണത്തിനായി വിന്യസിച്ചു. ജങ്ഷനുകൾ പ്രധാന അങ്ങാടികൾ, ടോൾ ബൂത്ത് എന്നിവിടങ്ങളിലാണ് പോലീസിന്റെ അധിക സേവനം ഏർപ്പെടുത്തുക. ബൈക്ക് പട്രോളിങ്ങും മറ്റും ഉണ്ടാകുമെന്ന് സിറ്റി ട്രാഫിക്ക് നോർത്ത് അസി. കമ്മിഷണർ സുനിൽരാജ് പറഞ്ഞു.