മണിയൂർ : കുഞ്ഞുമനസ്സുകളിലേക്ക് സർഗാത്മകതയുടെ വാതിൽതുറന്നിട്ട് മണിയൂർ ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റ് (സി.എൽ.എഫ്-26). മണിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച സാഹിത്യോത്സവം അക്ഷരാർഥത്തിൽ മണിയൂരിന്റെ അക്ഷരോത്സവമായി മാറി. കഥയും കവിതയും പാട്ടും വരയുമൊക്കെയായി ഒരുദിവസം മണിയൂരിലെ കുരുന്നുകൾ എഴുത്തുകാർക്കൊപ്പം ആഘോഷിച്ചു.
വിവിധ സാഹിത്യസെഷനുകളിൽ രാമകൃഷ്ണൻ കുമരനെല്ലൂർ, മൈന ഉമൈബാൻ, വീരാൻകുട്ടി, ശ്രീലാൽ മഞ്ഞപ്പാലം, സത്യചന്ദ്രൻ പൊയിൽക്കാവ്, രമേഷ് കാവിൽ, പ്രേമജ ഹരീന്ദ്രൻ, അജിതകുമാരി തുടങ്ങിയ എഴുത്തുകാർ കുട്ടികളുമായി സംവദിച്ചു. പാറക്കൽ അബ്ദുള്ള എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ദിൻഷ അധ്യക്ഷതവഹിച്ചു.
ഷഹബത്ത് ജൂന, ബിജിത്ത്‌ലാൽ തെക്കേടത്ത്, അഹമ്മദ് സ്വാലിഹ്, നഫീസ, വിഷ്ണു മുതുവീട്ടിൽ, സുരേഷ്, ടി.എൻ. മനോജ്, പി. ബിനീഷ്, മുഹമ്മദ് വാഹിദ് എന്നിവർ സംസാരിച്ചു.
വരയും വർണവും, എഴുത്തകം
സാഹിത്യോത്സവത്തിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. ബി. നവ്യശ്രീയുടെ ‘വരയും വർണവും’ ചിത്രപ്രദർശനം ശ്രദ്ധ പിടിച്ചുപറ്റി. ചിത്രകലാ അധ്യാപകൻ കുയ്യടി കൃഷ്ണൻ ഉദ്ഘാടനംചെയ്തു. അഷറഫ് തറോൽ അധ്യക്ഷത വഹിച്ചു. കുറുന്തോടി തുഞ്ചൻസ്മാരക ലൈബ്രറി എഴുത്തകം എന്ന പേരിൽ മണിയൂരിലെ എഴുത്തുകാരുടെ സംഗമവും പുസ്തകപ്രദർശനവും സംഘടിപ്പിച്ചു. പഴമയുടെ കാഴ്ചകൾ ഉൾപ്പെടുത്തിയ പുരാവസ്തുപ്രദർശനവുമുണ്ടായി. സാഹിത്യസംവാദം സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.
നൃത്തവുമായി റിയാ രമേഷ്
കവിതകളുടെ നൃത്താവിഷ്‌കാരം നടത്തി പ്രശസ്ത നർത്തകി റിയാ രമേഷ് കുട്ടികൾക്ക് വായനയുടെ ആവിഷ്‌കാരസാധ്യതകൾ വ്യക്തമാക്കി. സമാപനത്തിൽ പൂക്കാട് കലാലയം അവതരിപ്പിച്ച ‘ടോട്ടോചാൻ’ നാടകവുമുണ്ടായി.
Published: 08 Sept 2026, 04:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented