പരിഹാരനടപടി കണ്ടെത്താൻ ശാസ്ത്രജ്ഞരുടെ സംഘത്തെ നിയോഗിച്ചു

To advertise here,

കാരശ്ശേരി : ഒടുവിൽ ജനങ്ങൾക്ക് പ്രതീക്ഷനൽകി ഇരുവഞ്ഞിപ്പുഴയിലെ നീർനായകളുടെ ആക്രമണത്തിന് പരിഹാരംകണ്ടെത്താൻ വനംവകുപ്പിന്റെ നടപടി തുടങ്ങി.

വർധിച്ചുവരുന്ന നീർനായ ആക്രമണത്തെ സംബന്ധിച്ച് പഠനംനടത്തി സാധ്യമായ പരിഹാരമാർഗങ്ങൾ നിർ​േദശിക്കുന്നതിനായി കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. പി. ബാലകൃഷ്ണൻ, ഡോ. പി. രാജൻ എന്നിവരടങ്ങുന്ന സംഘത്തെ വനംവകുപ്പ് ചുമതലപ്പെടുത്തി.

ശാസ്ത്രജ്ഞരുടെ സംഘം തിങ്കളാഴ്ച കടവുകളിൽ പരിശോധന​െയ്ക്കത്തുകയും ചെയ്തു. സംഘം പ്രായോഗികമായ പരിഹാരമാർഗം നിർ​േദശിക്കുന്ന മുറയ്ക്ക് നടപടി ഉണ്ടാകുമെന്ന

പ്രതീക്ഷയിലാണ് പുഴയോരവാസികൾ. പുഴയിൽ ഇറങ്ങിയാൽ നീർനായകളുടെ കടി കിട്ടുമെന്നുറപ്പുള്ള അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനോടകം 500-ഓളം പേർക്കാണ് കടിയേറ്റത്.

2020 മുതൽ ചെറുപുഴ, ഇരുവഞ്ഞിപ്പുഴ, ചാലിയാർ എന്നിവയിൽ നീർനായകളുടെ ആക്രമണം ആരംഭിക്കുകയും നാൾക്കുനാൾ വലിയതോതിൽ വർധിച്ചുവരുകയും ആളുകൾക്ക് പുഴയിൽ ഇറങ്ങാൻകഴിയാത്ത സ്ഥിതി ഉണ്ടായിട്ടുള്ളതും പരിഹാരിക്കുന്നതിന് നടപടികളൊന്നും ഉണ്ടാവാത്തത് സംബന്ധിച്ച് മാതൃഭൂമി റിപ്പോർട്ടുചെയ്തിരുന്നു.

ഇതേത്തുടർന്ന് സി.കെ. കാസിം എം.എൽ.എ. വിഷയത്തിൽ ഇടപെടുകയും വനംവകുപ്പ് പരിഹാരനടപടിക്ക് തുടക്കമിടുകയും ചെയ്തിരിക്കയാണ്. പ്രശ്നത്തിനെതിരെ നിരന്തരമായി പരാതികളും സമരങ്ങളും ഒക്കെ നടത്തിവരുന്ന ‘എ​െൻറ സ്വന്തം ഇരുവഞ്ഞിക്കൂട്ടായ്മ’ ഭാരവാഹികളും എം.എൽ.എ.ക്ക് പരാതിനൽകിയിരുന്നു.

കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ടി. കവിത, കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജി. അബ്ദുൽ അക്ബർ, കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജ ടോം, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അഹമ്മദ് കുട്ടി പൂളക്കതൊടി, കസ്നാ ഹമീദ്, പ്രേമ ടീച്ചർ, മെമ്പർമാരായ കെ.വി. നിയാസ്, എസ്.എ. നാസർ, എം.പി. ജുമൈല, ടി.പി. ഷറഫുദ്ദീൻ, സി.ടി. യൂസഫ്, എൻ.കെ. അൻവർ, എ​െൻറ സ്വന്തം ഇരുവഞ്ഞിക്കൂട്ടായ്മ ചെയർമാൻ പി.കെ.സി. മുഹമ്മദ്, സെക്രട്ടറി പി.കെ. ഫൈസൽ, അബ്ദുറഹിമാൻ കക്കാട്, പി.കെ. നസറുള്ള എന്നിവർ ശാസ്ത്രജ്ഞരുടെസംഘത്തോടൊപ്പം കടവുകൾ സഞ്ചരിച്ച് പ്രശ്നങ്ങൾ ചർച്ചചെയ്തു.