ഇരിങ്ങണ്ണൂർ : ഇരിങ്ങണ്ണൂർ ഹൈസ്കൂൾ അധ്യാപികയും മഹിളാജനതാദൾ ജില്ലാ സെക്രട്ടറിയും കോഴിക്കോട് ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്സണുമായിരുന്ന ഇരിങ്ങണ്ണൂരിലെ കെ. പത്മാവതിയുടെ 21-ാമത് ചരമവാർഷികം ആർ.ജെ.ഡി. എടച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

To advertise here,

 

ആർ.ജെ.ഡി. ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം മുൻ മന്ത്രി കെ.പി. മോഹനൻ അനുസ്മരണ കൺവൻഷൻ ഉദ്ഘാടനംചെയ്തു.

ആർ.ജെ.ഡി. എടച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗംഗാധരൻ പാച്ചാക്കര അധ്യക്ഷതവഹിച്ചു.

സംസ്ഥാന കമ്മിറ്റിയംഗം ഇ.പി. ദാമോദരൻ അനുസ്മരണപ്രഭാഷണം നടത്തി.

നാദാപുരം നിയോജകമണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എം. നാണു, എം.പി. വിജയൻ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ടി. പ്രകാശൻ, വള്ളിൽ പവിത്രൻ, മനക്കൽ വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. കെ. പത്മാവതിയുടെ ശവകുടീരത്തിൽ ആർ.ജെ.ഡി. പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി.