പതിയാരക്കര : തോടന്നൂർ ബ്ലോക്ക് ഫാർമേഴ്‌സ് പ്രൊഡ്യൂസർ ആൻഡ് മാർക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കേരള മാർക്കറ്റ്‌ഫെഡും ഓഹരി ഉടമകൾക്ക് ഉഴുന്നുവിത്ത് വിതരണം ചെയ്തു.

To advertise here,

മണിയൂർ, തിരുവള്ളൂർ, ആയഞ്ചേരി, വില്യാപ്പള്ളി പഞ്ചായത്തുകളിലായി 10 ഏക്കർ സ്ഥലത്താണ് ഉഴുന്ന്‌ കൃഷിചെയ്യുന്നത്. 55 പേർ ഉൾപ്പെടുന്ന കർഷകഗ്രൂപ്പാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.

കർഷകർ ഉത്പാദിപ്പിക്കുന്ന ഉഴുന്ന് ന്യായവില നൽകി മാർക്കറ്റ്ഫെഡ് ഏറ്റെടുക്കും.

 

മാർക്കറ്റ്ഫെഡ് വൈസ് ചെയർമാൻ കെ.കെ. വിനോദൻ വിത്തുവിതരണം ഉദ്ഘാടനംചെയ്തു.ടി.സി. രമേശൻ അധ്യക്ഷത വഹിച്ചു. ഉഴുന്നുകൃഷി വളപ്രയോഗവും പരിപാലനവും എന്ന വിഷയത്തിൽ എം.കെ.പി. മാവിലായി ക്ലാസെടുത്തു. സ്മിത നായർ പദ്ധതിവിശദീകരണം നടത്തി.

വി.പി. നിഷാദ് വിത്ത് ഏറ്റുവാങ്ങി. ഇക്വിറ്റി ഷെയർ സർട്ടിഫിക്കറ്റ് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്‌റഫ് വിതരണംചെയ്തു. കുന്നോത്ത് രാമകൃഷ്ണൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കെ. രാമകൃഷ്ണൻ, പി.എം. അശോകൻ, ഒ. സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.