തിരുവനന്തപുരം: കേരളീയം 2023 കേരള ഗാനം പുറത്തിറക്കി. രാഗമുദ്ര മ്യൂസിക്കിന്റെ ബാനറില്‍ കോഴിക്കോട് സ്വദേശി ഡോ.ഒലിവര്‍ പി. നൂണ്‍ നിര്‍മ്മിച്ച കേരളീയം 2023 കേരള ഗാനം അസംബ്ലി പുസ്തകോത്സവ വേദിയില്‍ മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ.ബേബി പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന് നല്‍കി പ്രകാശിപ്പിച്ചു. പിന്നണി ഗായകന്‍ സുനില്‍ കുമാറിനൊപ്പം റിയാലിറ്റി ഷോകളില്‍ കഴിവ് തെളിയിച്ച ഗായികമാരായ ആര്യനന്ദ ആര്‍. ബാബു, അമൃതവര്‍ഷിണി, ദേവനന്ദ എന്നിവരാണ് ഗാനമാലപിച്ചിരിക്കുന്നത്. പ്രത്യാശകുമാര്‍ സംഗീതം നല്‍കിയ ഗാനത്തിന്റെ രചന, ദര്‍ശനം ഗ്രന്ഥശാല സാഹിത്യവേദി കണ്‍വീനറും കഥാകൃത്തുമായ സുധി കോഴിക്കോട്ട് കണ്ടിയാണ് നിര്‍വഹിച്ചത്.

To advertise here,