തിരുവനന്തപുരം: കേരളീയം നല്ല പരിപാടിയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ ഒ. രാജഗോപാല്‍. ബി.ജെ.പി.യുടെ പ്രതിഷേധം എന്തിനാണെന്ന് അറിയില്ലെന്നും പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും രാജഗോപാല്‍ ചോദിച്ചു. കേരളീയത്തിന്‍റെ സമാപന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

To advertise here,

'കേരളീയം നല്ല പരിപാടിയാണ്. നല്ലത് ആരുചെയ്താലും അംഗീകരിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന, നല്ല പ്രഖ്യാപനങ്ങള്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എന്താണ് കുഴപ്പം? ബി.ജെ.പി.യുടെ പ്രതിഷേധം എന്തിനാണെന്ന് അറിയില്ല. പങ്കെടുക്കരുതെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ല. ബി.ജെ.പി. ബഹിഷ്‌കരണത്തെക്കുറിച്ച് അറിയില്ല', ഒ. രാജഗോപാല്‍ പറഞ്ഞു. കേരളീയം സമാപന വേദിയിലെത്തിയ ഒ. രാജഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതംചെയ്തു.

കേരളീയത്തിനെതിരേ ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇന്നും എതിര്‍പ്പുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒ. രാജഗോപാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതും അതേക്കുറിച്ച് പ്രതികരിക്കുന്നതും.