കോഴിക്കോട്: ഏകത അസോസിയേഷൻ ഓഫ് റെസിഡെൻസിന്റെ വാർഷികപൊതുയോഗം നടത്തി. യോഗത്തിൽ പ്രസിഡന്റ് ഒ.കെ.യു. നായർ അധ്യക്ഷനായി. കെ. ശശികുമാർ, ഷീബ, എം.കെ. സൂരജ്, വി.പി. ബാലകൃഷ്ണൻ നമ്പ്യാർ, ശശിധരൻ തേജസ് എന്നിവർ സംസാരിച്ചു. പൂനൂർപ്പുഴയുടെ പാർശ്വഭിത്തി ഉയരത്തിൽ നിർമിച്ച് പ്രദേശത്തെ വെള്ളപ്പൊക്കത്തിന് തടയിടണമെന്നും കാലങ്ങളായി തകർന്ന നിലയിലുള്ള റോഡുകൾക്ക് റീ ടാറിങ്ങും മറ്റ് അറ്റകുറ്റപ്പണികളും നടത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. തുടർന്ന്, 21 അംഗ നിർവാഹകസമിതിയെ യോഗം തിരഞ്ഞെടുത്തു. ഭാരവാഹികൾ: ഒ.കെ.യു. നായർ (പ്രസി.), ഷിബിന ഹരീഷ് (സെക്ര.), വി.പി. ബാലകൃഷ്ണൻ നമ്പ്യാർ (ട്രഷ.).
Content Highlights: Ekatha Association of Residents in Kozhikode held its annual general meeting and elected new office-bearers while demanding flood prevention measures.
Published: 29 Nov 2026, 11:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented