കോഴിക്കോട്: ജവഹർ ബാൽമഞ്ച് കക്കോടി ഈസ്റ്റ് മണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ട് ചേർത്തൽ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ. ക്യാമ്പ് ഉദ്ഘാടനംചെയ്തു. ജവഹർ ബാൽമഞ്ച് കക്കോടി ഈസ്റ്റ് മണ്ഡലം ചെയർമാൻ സുധീഷ് എളയിടത്ത് അധ്യക്ഷനായി. അജയൻ കിഴക്കുംമുറി, സജിത കക്കോടി, രതീഷ് പടിഞ്ഞാറ്റുമുറി, മണികണ്ഠൻ പടിഞ്ഞാറ്റുമുറി, റെൻസിജ നിമേഷ്, അരുൺരാജ് മൂട്ടോളി, എൻ. ജയകൃഷ്ണൻ, അനൂപ് പടിഞ്ഞാറ്റുമുറി, ബബിഷ സന്തോഷ് എന്നിവർ സംസാരിച്ചു.

To advertise here,