placeholder
.
കോഴിക്കോട്:  നട്ടെല്ല് വളവ് രോഗത്തിനുള്ള ആദ്യത്തെ നാവിഗേഷൻ ഗൈഡഡ് സ്കോളിയോസിസ് ശസ്ത്രക്രിയ സ്റ്റാർകെയർ ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയാക്കി. ഹോസ്പിറ്റലിലെ സ്പൈൻ ആന്റ് ഓർത്തോപീഡിക്സ്  ടീം ആണ് ശസ്ത്രക്രിയക്ക്‌ നേതൃത്വം നൽകിയത്. 12-വയസ്സുകാരിക്ക് ന്യുറോമോണിറ്ററിംഗ് യൂണിറ്റിന്റെ സഹായത്തോടെ  3-ഡി നാവിഗേഷൻ-ഗൈഡ് ഉപയോഗിച്ചുള്ള തൊറാക്കോ-ലമ്പാർ അഡോളസന്റ് ഇഡിയോപതിക് സ്കോളിയോസിസ്  കറക്ഷൻ സർജറി ആണ് വിജയകരമായി നടത്തിയത്. 

To advertise here,

 ശസ്ത്രക്രിയയ്ക്ക് സ്പൈൻ സർജൻ ഡോ. ഫസൽ റഹ്മാൻ, ഓർത്തോപീഡിക്സ് വിഭാഗം മേധാവി  സീനിയർ സർജൻ പ്രൊഫ. ഡോ. ശ്രീജിത്ത് ടി ജി എന്നിവർ നേതൃത്വം നൽകി.  ഡോ. നിഹാൽ സുരേഷ്, ഡോ. നിധിൻ ശരത് യു, ഡോ. ആഷിക് അഷറഫ്, ഡോ. രാഖി കൃഷ്ണ സി എം എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. 2-ഡി ഇമേജിംഗ് ഉപയോഗിച്ചുള്ള ശസ്ത്രക്രിയയിൽ നിന്ന് വിഭിന്നമായി അതി സൂക്ഷ്മതയോടെയും പെഡിക്ൾ സ്ക്രൂ സ്ഥാപിക്കുന്നതിൽ കൂടുതൽ കൃത്യതയോടെയും ശസ്ത്രക്രിയ നിർവഹിക്കാൻ കഴിയുമെന്നതാണ് 3-ഡി നാവിഗേഷൻ സഹായത്തോടെയുള്ള ശസ്ത്രക്രിയകളുടെ പ്രത്യേകത.