കോഴിക്കോട് : കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേര്‍ന്ന് നടപ്പാക്കുന്ന എന്റെ വീട് പദ്ധതിയിലൂടെ 50 കുടുംബങ്ങള്‍ക്ക് കൂടി വീടെന്ന സ്വപ്നം യാഥാര്‍ത്യമായി. കോഴിക്കോട് നടുവണ്ണൂരില്‍ നടന്ന ചടങ്ങില്‍ വീടുകളുടെ താക്കോല്‍ കുടുംബങ്ങള്‍ക്ക് കൈമാറി. 

To advertise here,

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാറാണ് താക്കോല്‍ ദാനം നിര്‍വഹിച്ചത് . കോഴിക്കോട് കോര്‍പ്പറേഷന്‍, ഫറോക്ക് നഗരസഭ, 24 പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും അര്‍ഹരെ കണ്ടെത്തിയാണ് വീടുകള്‍ നിര്‍മിച്ച് നല്‍കിയത്.

പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഇതുവരെ 745 വീടുകള്‍ കുടുംബങ്ങള്‍ക്ക് നല്‍കി. കോഴിക്കോട് ജില്ലയില്‍ മാത്രം 188 വീടുകളാണ് നിര്‍മിച്ചത്. ബാക്കിയുള്ള 255 വീടുകളുടെ നിര്‍മാണം അടുത്ത മാസം പൂര്‍ത്തിയാകുന്നതോടെ ആയിരം വീടുകളെന്ന ലക്ഷ്യം പൂര്‍ത്തിയാകും.