ശിവരാത്രിക്ക് മുൻപ് നന്നാക്കണമെന്ന് ആവശ്യം ശക്തം
കാരശ്ശേരി : കുമാരനല്ലൂർ-പാലിയിൽ-അഗസ്ത്യൻമുഴി റോഡ് ഇനി തകർന്നു തരിപ്പണമാകാൻ ഒട്ടുംതന്നെ ബാക്കിയില്ല. കാരശ്ശേരി പഞ്ചായത്തിെനയും തിരുവമ്പാടി പഞ്ചായത്തിെനയുംബന്ധിപ്പിക്കുന്ന 2.5 കിലോമീറ്ററോളം ദൂരംവരുന്ന റോഡാണ് ഇങ്ങനെ അവഗണിക്കപ്പെട്ടുകിടക്കുന്നത്.
പലഭാഗത്തും ഉരുൾപൊട്ടി ഒഴുകിയ ചാലുപോലെ വലിയഗർത്തങ്ങളും ഉരുളൻ കല്ലുകളും കുഴികളും നിറഞ്ഞ പാതയിലൂടെ വാഹനങ്ങൾ ഓടിക്കാൻ പോയിട്ട് കാൽനട യാത്രപോലും അസാധ്യമായ അവസ്ഥയാണ്.
വളവുകളും വലിയ കയറ്റവും ഇറക്കവും നിറഞ്ഞ പാതയിൽ, കയറ്റങ്ങളിൽ റോഡു തകർന്ന് ബാക്കി ഭാഗങ്ങൾ വരമ്പുകൾപോലെ ഉയർന്നുനിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. റോഡിനു കുറുേക വെള്ളംഒഴുകുന്നതിന് ഉണ്ടാക്കിയിരുന്ന ചപ്പാത്തുകൾ (ഡിപ്) തകർന്നു കിടങ്ങുപോലെ ആയിട്ടുണ്ട്. ഒറ്റത്തവണ ഓടിയാൽ പോലും വാഹനം വർക്ക് ഷോപ്പിൽ കയറ്റേണ്ട അവസ്ഥയായതിനാൽ ഓട്ടോറിക്ഷ ഓടാൻ മടിക്കുന്നു. യാത്രക്കാർക്കും നടുവിന് ചികിത്സചെയ്യേണ്ട അവസ്ഥയാണ്. ഇരുചക്രവാഹനയാത്രക്കാർക്കാണ് വലിയഭീഷണി.
മുക്കം ടൗണിൽ കയറാതെ പോകാവുന്ന ബൈപ്പാസ്
മുക്കം ടൗണിലെ തിരക്കിലും ഗതാഗതക്കുരുക്കിലും പെടാതെ മുക്കംകടവ്–തിരുവമ്പാടി, കാരമൂല റോഡിൽനിന്നും തിരുവമ്പാടി, താമരശ്ശേരി ഭാഗങ്ങളിലേക്കും തിരിച്ചും എളുപ്പത്തിൽ കടന്നുപോകാൻ കഴിയുന്ന ബൈപ്പാസാണിത്. ജനവാസമേറിയ ഈ പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്ക് നിത്യവും മുക്കം അങ്ങാടിയുമായും മറ്റുസ്ഥലങ്ങളുമായും ബന്ധപ്പെടുന്നതിനുമുള്ള ഏക റോഡാണിത്.
തൃക്കുടമണ്ണ ക്ഷേത്രത്തിന് അനിവാര്യമായ റോഡ്
ഇരുവഴഞ്ഞിപ്പുഴ മധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ എത്തിയിരുന്ന തൂക്കുപാലം തകർന്നു വീണിട്ട് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
ഇതോടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് എത്താനുള്ള ഏക മാർഗമാണ് ഈ റോഡ്. മലയോര മേഖലയിൽ ഏഴുദിവസത്തോളം നീണ്ടുനിൽക്കുന്ന പ്രസിദ്ധമായ ശിവരാത്രി ആഘോഷം അടുത്തുവരവേ, ആയിരക്കണക്കിന് ഭക്തജനങ്ങൾ ഈ വഴിയാണ് ക്ഷേത്രത്തിലേക്ക് എത്തേണ്ടത്.
ശിവരാത്രി ആഘോഷത്തിന് മുൻപായി റോഡ് അടിയന്തരമായി നവീകരിച്ച് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ഭക്തജനങ്ങളും കച്ചവടക്കാരും കലാപരിപാടിക്കാരും തുടങ്ങിയ എല്ലാവരും വലിയ ദുരിതത്തിലാകും.
Published: 21 Nov 2026, 03:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented