പന്തീരാങ്കാവ്: ഭാരതീയ വിദ്യാനികേതൻ കോഴിക്കോട് ജില്ലാ വിജ്ഞാനമേള പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിൽ തുടങ്ങി.

To advertise here,

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എൻ.എ. സേതുമാധവൻ ഉദ്ഘാടനംചെയ്തു. ജില്ലയിലെ 40 വിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന മേള ഞായറാഴ്ച സമാപിക്കും.

ഭാരതീയ വിദ്യാനികേതൻ ജില്ലാ അധ്യക്ഷൻ എ.കെ.വിജയൻ അധ്യക്ഷനായി. വിദ്യാലയ ട്രസ്റ്റ് അധ്യക്ഷൻ രാജൻ കുനിയമ്പലത്ത്, സ്കൂൾ പ്രിൻസിപ്പൽ പി. ഗിരീഷ് കുമാർ, ബി.വി.എൻ ജില്ലാ സെക്രട്ടറി കെ.പി. രഞ്ജിത്ത്. ജില്ലാ അക്കാദമിക് പ്രമുഖ് പി.കെ. പ്രമോദ് കുമാർ  ശാസ്ത്രമേള പ്രമുഖ് ഭഷണിക, ദിനേശ് മക്കാട്, പി. രാധാകൃഷ്ണൻ

എന്നിവർ സംസാരിച്ചു.