കോഴിക്കോട്: ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ക്കെതിരേ കെ.ജി.എം.ഒ എ കോഴിക്കോട് ജില്ലാ ഘടകം കലക്ടറേറ്റ് ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ടി.എന്‍ സുരേഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
 
ശമ്പള പരിഷ്‌കരണ ഉത്തരവില്‍ അടിസ്ഥാന ശമ്പളം വെട്ടിച്ചുരുക്കപ്പെട്ട ഒരേയൊരു വിഭാഗമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് തന്നതാണ്. അത് ഇതുവരെ പാലിക്കാത്തത് കൊണ്ടാണ് സംഘടനയ്ക്ക് സമരം ശക്തിപ്പെടുത്തേണ്ടി വന്നത്.  രോഗീപരിചരണത്തെ ഒരു രീതിയിലും ബാധിക്കാത്ത തരത്തിലായിരുന്നു ഇതുവരെയുള്ള പ്രതിഷേധ സമരമുറകളെന്ന് ഡോ. ടി.എന്‍ സുരേഷ് പറഞ്ഞു.

To advertise here,

തന്ന വാഗ്ദാനങ്ങള്‍ ഉത്തരവായി ഇറങ്ങിയില്ലെങ്കില്‍ സമരം ഇനിയും ശക്തിപ്പെടുത്തും. ഒക്ടോബര്‍ 11 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും അതിനുത്തരവാദിത്തം സംഘടനയ്ക്കുണ്ടാവില്ലെന്നും  അതിലേക്ക് തള്ളി വിട്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ പ്രസിഡണ്ട് ഡോ. ഷാജി സി കെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. വിപിന്‍ വര്‍ക്കി. ഡോ. ഷാരോണ്‍ എം എ, ഡോ. അബ്ദുള്‍ അസീസ് എം.കെ. ഡോ. ബബി എന്‍എച്ച്, ഡോ. ജമീല്‍ ഷാജര്‍ , ഡോ. നൗഷാദ് യുപി, ഡോ. സലീമ പി , ഡോ. ഷീല ഉണ്ണി, ഡോ. അഫ്‌സല്‍ എന്‍ കെ, ഡോ. മനുലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.