പാലാ : പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടങ്ങളേറിയ ഭാഗങ്ങളിൽ പരിശോധന നടത്തി അധികൃതർ. പോലീസ്, മോട്ടോർ വാഹനവകുപ്പ്, പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരാണ് പാലാ- തൊടുപുഴ റോഡിൽ മുണ്ടാങ്കൽ, പയപ്പാർ, പാലാ-പൊൻകുന്നം റോഡിൽ കടയം, പൂവരണി അമ്പലം ഭാഗം എന്നിവിടങ്ങളിൽ പ്രധാനമായും പരിശോധന നടത്തിയത്. ഈ മേഖലകളിൽ അപകടകാരണങ്ങൾ കണ്ടെത്തുന്നതിനും റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുമായാണ് പരിശോധന. അപകടങ്ങൾ കൂടുതലായുണ്ടാകുന്ന പൂവരണി അമ്പലം ഭാഗത്തും മുണ്ടാങ്കൽ, പയപ്പാർ ഭാഗങ്ങളിലെ അപകടകരമായ വളവുകളിലും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനായി വൈറ്റ് സ്ട്രിപ്പുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. റോഡിന്റെ വീതി, വളവുകളുടെ സ്വഭാവം, കാഴ്ചപരിമിതി, റോഡരികിലെ തടസ്സങ്ങൾ, മുന്നറിയിപ്പ് ബോർഡുകൾ, ദിശാസൂചനകൾ, റോഡ് മാർക്കിങ്ങുകൾ തുടങ്ങിയവ പരിശോധിച്ചു. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, ഗതാഗത നിയമലംഘനങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കും. പാലാ ഡിവൈ.എസ്.പി. ടി.എം. വർഗീസ്, സി.ഐ. എം.ഡി. അഭിലാഷ്, എസ്.ഐ.മാരായ ടോമിൻ ജോസ്, സജു ടി. ലൂക്കോസ്, പി.ഡബ്ല്യു.ഡി. എക്സിക്യുട്ടീവ് എൻജിനീയർ ടി.ആർ. ജീജ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സമദ് സുലൈമാൻ, അസിസ്റ്റന്റ് എൻജിനീയർ വി.കെ. രാജേഷ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ നസീർ, വിജോ ഐസക് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Published: 27 Nov 2026, 02:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented