മൂലേപ്പാടത്ത് 55 ലക്ഷം രൂപയുടെ പുതിയ റോഡ്
കുമരകം : തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മൂലേപ്പാട് നിവാസികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖ്. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. വൈശാഖിന്റെ ഡിവിഷൻ ഫണ്ടിൽനിന്ന് 55 ലക്ഷം രൂപ ചെലവഴിച്ചാണ് ചാഴുവലത്തുകരി–മൂലേപ്പാടം–തോണിക്കടവ് റോഡ് നിർമിക്കുന്നത്.
അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നാക്കംനിന്നിരുന്ന പ്രദേശത്ത് പുതിയ റോഡ് യാഥാർഥ്യമാകുന്നതോടെ സാധാരണക്കാരായ 35 കുടുംബങ്ങൾക്ക് യാത്രാസൗകര്യം ഉറപ്പാക്കാനാകും. വിദ്യാർഥികൾക്കും വയോധികർക്കും ഉൾപ്പെടെ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും പുതിയ റോഡ് വലിയ ആശ്വാസമാകും. തിരഞ്ഞെടുക്കപ്പെട്ടാൽ റോഡ് നിർമാണം നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചതെന്ന് പി.കെ.വൈശാഖ് പറഞ്ഞു.
പുതിയ റോഡിന്റെ നിർമാണോദ്ഘാടനം നാട്ടകം സുരേഷ് എം.എൽ.എ നിർവഹിച്ചു. പി.കെ. വൈശാഖ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരിമഠം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. വിഷ്ണു മണി, അഡ്വ. അലൻ കുര്യാക്കോസ് മാത്യു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Published: 14 Nov 2026, 02:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented