വൈക്കം : തരിശായി കിടക്കുന്ന വൈക്കം നാറാണത്ത് പാടശേഖരത്ത് ഈ വർഷം കൃഷിയിറക്കും. നഗരസഭയിലെ ഒൻപതാം വാർഡിലുള്ള 38 ഏക്കർ വരുന്ന നാറാണത്ത് ബ്ലോക്ക് പാടശേഖരം എട്ടുവർഷത്തോളമായി തരിശായി കിടക്കുകയാണ്. കഴിഞ്ഞ 15 വർഷത്തിനിടെ രണ്ടുതവണ മാത്രമാണ് ഇവിടെ കൃഷിയിറക്കിയത്.
പാടശേഖരത്തിന് സുരക്ഷിതമായ പുറംബണ്ടുമുണ്ട്. പാടശേഖരത്തിനരികിലൂടെ ജലസമൃദ്ധമായ അരിവാൾ തോടും ഒഴുകുന്നുണ്ട്. 30 എച്ച്.പി.യുടെ മോട്ടോറും മോട്ടോർ പുരയുമുണ്ട്. കൃഷി മുടങ്ങിയതോടെ പ്രദേശത്തെ വീടുകളിൽ മഴക്കാലത്ത് വെള്ളം കയറുന്നത് പതിവാണെന്ന് സമീപവാസിയായ മാടത്തുതറയിൽ ദിലീപ് പറഞ്ഞു.
മികച്ച വിളവാണ് മുൻകാലങ്ങളിൽ ലഭിച്ചിരുന്നതെന്ന് വർഷങ്ങളായി പാടത്തെ മോട്ടോർ പമ്പ് ഓപ്പറേറ്ററായ സമീപവാസി ചിറപ്പുറത്ത് സി.കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.
നാറാണത്ത് ബ്ലോക്കിൽ അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തണം. പെട്ടിയും പറയും സ്ഥാപിക്കണം. മോട്ടോർപുര ഉയർത്തി നിർമിക്കണം. ശുദ്ധജലം ലഭ്യമാകുന്ന ഇവിടെ അധികൃതർ കൃത്യമായി ഇടപെട്ടാൽ വർഷത്തിൽ രണ്ടുതവണ കൃഷിയിറക്കാനാകുമെന്നും കർഷകനായ ഗോപാലകൃഷ്ണൻ പറയുന്നു.
Published: 13 Nov 2026, 02:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented