പുനലൂർ :പോസ്റ്റ്ഓഫീസ് ജങ്ഷനു സമീപം നിർമാണം നടന്നുവരുന്ന എക്സൈസ് സമുച്ചയത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാകും. പുനലൂർ നിയോജകമണ്ഡലത്തിൽ പൊതുമരാമത്തുവകുപ്പിന്റെ കെട്ടിടവിഭാഗം നടത്തിവരുന്ന പ്രവൃത്തികൾ വിലയിരുത്താൻ സി. അജയപ്രസാദ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ചുകോടി രൂപ വകയിരുത്തി സിവിൽ സ്റ്റേഷനു സമീപം നിർമാണം നടന്നുവരുന്ന വിദ്യാഭ്യാസ സമുച്ചയം മാർച്ചിൽ പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 3.5 കോടി രൂപ അടങ്കൽത്തുകയായ എക്സൈസ് സമുച്ചയത്തിന്റെ നിർമാണപ്രവൃത്തി കഴിഞ്ഞകൊല്ലം മാർച്ചിലാണ് ആരംഭിച്ചത്. ഒരുവർഷമായിരുന്നു നിർമാണത്തിന് ആദ്യം അനുവദിച്ച കാലാവധി.
മൂന്നുനിലയിൽ നിർമിക്കുന്ന കെട്ടിടത്തിൽ സർക്കിൾ ഓഫീസ്, ഇൻസ്പെക്ടർ ഓഫീസ്, ക്വാർട്ടേഴ്സ്, ലഹരിവിമുക്തപദ്ധതിയുടെ ഓഫീസ്, തൊണ്ടിമുറി എന്നിവയാണ് സജ്ജമാക്കുന്നത്.
ആയൂർ ജവാഹർ സ്കൂളിൽ ഒരുകോടി രൂപ വകയിരുത്തി നിർമിക്കുന്ന പുതിയ കെട്ടിടം ഡിസംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് എം.എൽ.എ. അറിയിച്ചു. 1.5 കോടി രൂപ വകയിരുത്തിയ മണിയാർ യു.പി.സ്കൂൾ കെട്ടിടത്തിന്റെ നിർമാണം മൂന്നുമാസത്തിനകം പൂർത്തിയാകും. ഒരുകോടി രൂപ വകയിരുത്തി പുനലൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന കെട്ടിടം മാർച്ചിൽ പൂർത്തിയാക്കും.
യോഗത്തിൽ പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ റോഷ്മോൻ, പുനലൂർ ഇലക്ട്രിക്കൽ വിഭാഗം എൻജിനിയർ രജിത്ത്, പുനലൂർ അസിസ്റ്റന്റ് എൻജിനിയർ അനീഷ്, അഞ്ചൽ അസിസ്റ്റന്റ് എൻജിനിയർ സ്റ്റെഫി എന്നിവർ പങ്കെടുത്തു.
Published: 14 Nov 2026, 02:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented