കോട്ടയം : വൈ.എം.സി.എ. കോട്ടയം സബ് റീജൻ ഗുരുവന്ദനം നടത്തി. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ജസ്റ്റിസ് കെ.ടി. തോമസിനെ അദ്ദേഹം ആദരിച്ചു. സ്പീക്കറെ ജസ്റ്റിസ് കുര്യൻ ജോസഫും ജസ്റ്റിസ് കുര്യൻ ജോസഫിനെ ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാനും ആദരിച്ചു. സബ് റീജൻ ചെയർമാൻ റോയ് പി.ജോർജ് അധ്യക്ഷതവഹിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ്, പ്രൊഫ. അലക്സ് തോമസ്, പ്രൊഫ. ജോയ് സി.ജോർജ്, ജോ ഇലഞ്ഞിമൂട്ടിൽ, അനൂപ് സി.ജോൺ, കുര്യാക്കോസ് തോമസ്, ജൂലി അനിൽ, പ്രൊഫ. ഡോ. രാജൻ ജോർജ് പണിക്കർ, ടി.എം. നവീൻ മാണി തുടങ്ങിയവർ പ്രസംഗിച്ചു.
കോട്ടയം : ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ മുൻകാല അധ്യാപകർക്ക് ഗുരുവന്ദനം നൽകി. ഭാരവാഹികളെയും ആദരിച്ചു. മലങ്കര ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത മുഖ്യാതിഥിയായി. വിദ്യാലയത്തിന്റെ പ്രാരംഭകാല ഭാരവാഹി ഡോ. കെ.പി. ജോയ്, മുൻ പ്രിൻസിപ്പൽ റബേക്ക ബേബി ഐപ്പ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അനൂപ് ജോസഫ്, സെക്രട്ടറി പ്രൊഫ. ജേക്കബ് കുര്യൻ ഓണാട്ട്, പ്രിൻസിപ്പൽ നിനി എബ്രഹാം എന്നിവർ പ്രസംഗിച്ചു.
കോട്ടയം : മുസ്‌ലിം സർവീസ് സൊസൈറ്റി ദേശീയ അധ്യാപകദിനം ആചരിച്ചു. സംസ്ഥാന സെക്രട്ടറി എൻ. ഹബീബ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി.എ. സാദിഖ് അധ്യക്ഷതവഹിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മുൻ അംഗവും റിസർച്ച് ഗൈഡുമായിരുന്ന പ്രൊഫ. ഡോ. എ. മഹ്മൂദ ബീഗത്തെയും, കോട്ടയം ഗവ. കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പി.എം. അബ്ദുൽ വഹാബിനെയും ആദരിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. ഹലീൽ റഹ്മാൻ, പി.എ. ഷാഹുൽ ഹമീദ്, അബ്ദുൽ റഷീദ്, എം.എച്ച്. നിസ്താർ, ലത്തീഫ് ഓവേലി, ഷാജി അഞ്ചനാട്ട്, മുഹമ്മദ് അൻസാരി എന്നിവർ പ്രസംഗിച്ചു.
കോട്ടയം : കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ മാന്നാനം കെ.ഇ. സ്കൂളിൽ അധ്യാപകദിനമാചരിച്ചു. ജില്ലയിലെ 23 അധ്യാപകർക്ക് കർമശ്രേഷ്ഠ പുരസ്കാരം നൽകി. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനംചെയ്തു. സംസ്കൃതി ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. ടി.വി. സോണി അധ്യക്ഷതവഹിച്ചു. കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. കുര്യൻ ചാലങ്കാടി, ഫാ. ലൂക്കാ ചാവറ, ഡോ. റോസമ്മ സോണി, വി.എസ്. ചന്ദ്രശേഖരൻനായർ, റോസ് ജോസ് നെടിയകാല, പ്രൊഫ. ഷാജി ജോസഫ്, ജോസഫ് താനമാവുങ്കൽ, ബിബിൻ പി. ബേബി, പ്രദീപ് മാത്യു, ശശിധരൻ പാറമ്പുഴ എന്നിവർ പ്രസംഗിച്ചു.
പാമ്പാടി : പാമ്പാടി ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പൂർവ അധ്യാപകരെ വീടുകളിലെത്തി ആദരിച്ചു. ടെക്നിക്കൽ സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർഥിയും മുൻ സൂപ്രണ്ടുമായ വെള്ളൂർ കോളശ്ശേരിയിൽ കോശി, മലയാളം അധ്യാപക ദമ്പതിമാരായ എം.ഐ. രാജപ്പൻ, ലൈല രാജപ്പൻ എന്നിവരെയാണ് ആദരിച്ചത്. സ്കൂൾ സൂപ്രണ്ട് ഇൻ-ചാർജ് എ.ജെ. നജാം, ഷെറിൻ കെന്നഡി, വി. ഷിജി എബ്രഹാം, ഷൈനി ആന്റണി, സിനു ദാസ്, സി. മാധവൻ, വി.ആർ. ബിന്ദുമോൾ, നവനീത് മനോജ് തുടങ്ങിയവർ പങ്കെടുത്തു.
Published: 07 Sept 2026, 02:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented