പനച്ചിക്കാട് : ദക്ഷിണ മൂകാംബിയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ദേശീയ സംഗീത നൃത്തോത്സവം തുടങ്ങി. കലാമണ്ഡപത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സംഗീതജ്ഞൻ മാംഗളൂർ അനീഷ് ഭട്ട് ദീപം തെളിച്ചു.

To advertise here,

തുടർന്ന് അദ്ദേഹം സംഗീത സദസ്സ് അവതരിപ്പിച്ചു. ആറ്റുകാൽ ബാലസുബ്രഹ്മണ്യം (വയലിൻ), വാഴപ്പള്ളി ടി.എസ്. സതീഷ് കുമാർ (മൃദംഗം), ആദിച്ചനല്ലൂർ അനിൽകുമാർ (ഘടം), ഗൗരീശപട്ടം സജികുമാർ (മുഖർശംഖ്) എന്നിവർ പക്കം ഒരുക്കി.

ഉദ്ഘാടനസഭയിൽ പനച്ചിക്കാട് ദേവസ്വം അസിസ്റ്റൻറ് മാനേജർ കെ.വി. ശ്രീകുമാർ, ടി.എസ്. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

18 വരെ തുടരുന്ന ദേശീയ സംഗീത നൃത്തോത്സവത്തിൽ നൃത്തം, സംഗീത സദസ്സ്, കുച്ചിപ്പുഡി, ചാക്യാർകൂത്ത്, ഭാരതനാട്യം, കഥകളി എന്നിവ അരങ്ങേറും.

തിങ്കളാഴ്ച രാത്രി ഏഴിന് ചലച്ചിത്ര താരം ആർഷ ബൈജു ചാന്ദിനിയും സംഘവും നൃത്തം അവതരിപ്പിക്കും.