വൈക്കം : കാറും മിനി ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. അപകടത്തിൽ സാരമായി പരിക്കേറ്റ ലോറി ഡ്രൈവർ പിറവം വാഴൂർ താന്നിക്കൽ അനീഷ് മോഹൻ(44), തൃപ്പൂണിത്തുറ കരിമുകൾ പെരിങ്ങാലയിൽ താമസിക്കുന്ന ആസാം സ്വദേശികളായ ഇത്തുമാണി(48), അസ്ബാൽ(50) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

വ്യാഴാഴ്ച രാവിലെ 7.45 ഓടെ വൈക്കം-വെച്ചൂർ റോഡിൽ തോട്ടകം വളഞ്ഞമ്പലത്താണ് അപകടം. വൈക്കത്തേക്ക് വരികയായിരുന്ന കൊല്ലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും പെരുമ്പാവൂരിൽനിന്നും മുഹമ്മയിലേക്ക് തടി കയറ്റാനായി തൊഴിലാളികളുമായി പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

മുന്നിൽ നിർത്തിയ ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ കാർ എതിർദിശയിൽവന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി ലോറി റോഡിൽ മറിഞ്ഞു.