മണിമല : കറിക്കാട്ടൂർ സെന്ററിൽ അമ്പാട്ട് ഉന്നതിക്ക് സമീപം കറിക്കാട്ടൂർ സെന്റർ പേക്കുന്നേൽ ഷിമ്പു (45) കൊല്ലപ്പെട്ട കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി.

To advertise here,

മണിമല ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡംഗമായ അമ്പാട്ട് ഉന്നതിയിൽ ഈട്ടിക്കൽ വീട്ടിൽ ജോജി ജോണി (42)നെയും മറ്റ് പ്രതികളെയുമാണ് മർദനം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയത്. എരുമേലി സി.ഐ. എം.ആർ. സുരേഷ് കുമാർ, മണിമല എസ്.ഐ. പി.എം. പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്

പ്രതികളെല്ലാവരും കറിക്കാട്ടൂർ സെന്റർ അമ്പാട്ട് ഉന്നതിയിലുള്ളവരാണ്. പ്ലാക്കൽ തകടിയിൽ ഷൈബിൻ സാം (26), നിഖിൽ (24) പൂവക്കുളത്ത് അമൽരാജ് (19), കോയിക്കവയലിൽ ജോബിൻ രാജ് (26), തേക്കുംപ്പിക്കൽ കിരൺ (21) എന്നിവരാണ് മറ്റ് പ്രതികൾ. ഇവരെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി.