വൈക്കം : വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്തിന്റെ ശോഷണം തടയാൻ തണ്ണീർമുക്കം ബണ്ട് തുറന്നിടണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നടത്തിയ മത്സ്യത്തൊഴിലാളി സംഗമം ആവശ്യപ്പെട്ടു. നവംബർ ആറുമുതൽ ഒൻപതുവരെ കോട്ടയത്ത് നടക്കുന്ന സി.ഐ.ടി.യു. സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മത്സ്യത്തൊഴിലാളി സംഗമം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു.

To advertise here,

 

യൂണിയൻ ജില്ലാ പ്രസിഡന്റ് പി.വി. പുഷ്‌ക്കരൻ അധ്യക്ഷതവഹിച്ചു. ഫിഷറീസ് സർവകലാശാല അധ്യാപകൻ ഡോ. വി.എൻ. സജീവൻ ക്ലാസ് നയിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. രമേശൻ, നേതാക്കളായ ഇ.ആർ. അശോകൻ, എം.സി. സുരേഷ്, കെ.എൻ. നടേശൻ, ശ്രീജ ബിജു, പുഷ്പജ മദനൻ, കെ. അപ്പുക്കുട്ടൻ, പി.എൻ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.