മുണ്ടക്കയം

To advertise here,

:ലോകത്ത് എവിടെച്ചെന്നാലും എവിടത്തുകാരനാണെന്ന് ചോദിച്ചാലും, പേര് എന്താണെന്ന് ചോദിച്ചാലും കേരളീയന് ഒരു ഉത്തരമേയുള്ളൂ. ഞാൻ കേരളീയൻ.

മുണ്ടക്കയം, പുലിക്കുന്ന്, മാധവശ്ശേരി പരേതനായ അച്ചൻകുഞ്ഞിന്റെയും രാജമ്മയുടെയും മകനാണ് 62-കാരനായ എം.എ. കേരളീയൻ. പൊതുപ്രവർത്തകനായ ഇദ്ദേഹം സി.പി.എം. പുലിക്കുന്ന്‌ ബ്രാഞ്ച്‌ സെക്രട്ടറിയാണ്‌. കർഷകനായ അച്ഛൻ അച്ചൻകുഞ്ഞ് ഇടത്‌ അനുഭാവിയായിരുന്നു.

മാതൃഭാഷയെയും സംസ്ഥാനത്തെയും പൊതുപ്രവർത്തകൻ എന്നനിലയിൽ അദ്ദേഹം ഏറെ സ്നേഹിച്ചിരുന്നു. എല്ലാദിവസവും ദിനപത്രങ്ങൾ മുടക്കംകൂടാതെ വായിച്ചിരുന്ന അച്ചൻകുഞ്ഞ്‌ മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ സഹപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കെ.എ. കേരളീയന്റെ പേര് പത്രത്തിൽ കണ്ടപ്പോൾ ഇഷ്ടപ്പെടുകയും മൂത്തമകന് ഈ പേരിടണമെന്ന് ഭാര്യ രാജമ്മയോട് പറയുകയും ചെയ്തു. അങ്ങനെയാണ് എം.എ. കേരളീയൻ എന്ന പേര് വീഴുന്നത്. വിദ്യാഭ്യാസകാലത്ത് സ്കൂളിലുള്ള മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും പേരിലെ വ്യത്യസ്തതകൊണ്ട് കേരളീയൻ സുപരിചിതനായിരുന്നു.

 

ഇദ്ദേഹത്തിന്റെ മക്കളായ വൈശാഖ് എം.കേരളീയൻ, അഖിൽ കേരളീയൻ എന്നിവരും പേരിലെ വ്യത്യസ്തതകൊണ്ട് സ്കൂളിൽ ശ്രദ്ധേയരായി. പേര് ജീവിതത്തിൽ ചില പൊല്ലാപ്പുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ‘വർഷങ്ങൾക്കുമുൻപ് സുഹൃത്തിനൊപ്പം തിരുവനന്തപുരം എയർപോർട്ടിലേക്ക്‌ പോകുംവഴി തട്ടുകടയിൽനിന്ന്‌ ഭക്ഷണംകഴിക്കുന്നതിനായി നിലമേൽ ഇറങ്ങി.

ഭക്ഷണം കഴിക്കുന്നതിനിടെ അപരിചിതനായ ഒരാൾ പേര് ചോദിച്ചു. കേരളീയൻ എന്ന പേര് പറഞ്ഞതോടെ അയാൾ തട്ടിക്കയറി. ‘താൻ മാത്രമാണോ കേരളീയൻ, ഞങ്ങൾ എന്താ തമിഴന്മാരാണോ? താൻ ആളെകളിയാക്കുകയാണോ,’ എന്നായിരുന്നു ചോദ്യം. ഭാര്യ ബീന പുലിക്കുന്ന്‌ വനിതാ സഹകരണസംഘം ജീവനക്കാരിയാണ്‌. ചെറുകിട റബ്ബർ കർഷകൻകൂടിയാണ്‌ കേരളീയൻ