പെരുന്ന : സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠിയോടനുബന്ധിച്ച് നടക്കുന്ന സ്കന്ദഷഷ്ഠി സംഗീതോത്സവം മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റർ എസ്.ഡി. സതീശൻനായർ ഉദ്ഘാടനം ചെയ്തു. രാഗലയ സംഗീത പുരസ്കാരം മൃദംഗവിദ്വാന്മാരായ നാട്ടകം കേരളവർമ, മറിയപ്പള്ളി ഹരീഷ് എന്നിവർക്ക് സമ്മാനിച്ചു. ദേവസ്വം മാനേജേർ സുരേഷ് കുമാറിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. വിനോദ് പണിക്കർ അധ്യക്ഷത വഹിച്ചു. അടൂർ. പി. സുദർശനൻ സംസാരിച്ചു. ഹരിരാഗ് നന്ദൻ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പെരുന്ന ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചരത്നകീർത്താനാലാപനത്തിന്റെ സിൽവർ ജൂബിലി കൂടിയായിരുന്നു ഇത്തവണ. സംഗീതാരാധനയുടെ ഭാഗമായി കഴിഞ്ഞ കാൽനൂറ്റാണ്ടും കലാകാരന്മാർക്കൊപ്പമുണ്ടായിരുന്ന ആർട്ടിസ്റ്റ് ദാസിനെയും ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. സംഗീതവാദ്യ കലാകാരന്മാർ പങ്കെടുത്ത പഞ്ചരത്ന കീർത്തനാലാപനം വൈകീട്ട് ആറുവരെയുണ്ടായിരുന്നു. മൃദംഗവിദ്വാൻ വാഴപ്പള്ളി ടി.എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് സ്കന്ദഷഷ്ഠി സംഗീതോത്സവം കാൽനൂറ്റാണ്ടായി ഇവിടെ അരങ്ങേറുന്നത്.
Published: 16 Nov 2026, 01:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented