കറുകച്ചാൽ : പഞ്ചായത്ത് മിനി സിവിൽസ്റ്റേഷൻ വളപ്പിൽ ഇഷ്ടംപോലെ സ്ഥലമുണ്ടെങ്കിലും കാര്യങ്ങളൊന്നും അത്ര വെടിപ്പല്ല. പഞ്ചായത്ത് ഓഫീസിന്റെ മുറ്റത്തെ ചിട്ടയില്ലാത്തതാണ് പ്രശ്നം. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമുണ്ടെങ്കിലും പാതിയോളം ഭാഗത്ത് കെ.എസ്.ഇ.ബിയുടെ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നു. ട്രാൻസ്ഫോർമർ മുതൽ കമ്പികളും മറ്റ് ആക്രി സാധനങ്ങളുമടക്കമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഇറക്കിയിട്ട പലവസ്തുക്കളും കാടുകയറി മൂടി. സിവിൽസ്റ്റേഷന്റെ ഒരുഭാഗത്ത് പൂർണമായും കാടും വള്ളിപ്പടർപ്പുകളും വളർന്നിറങ്ങി. ഇത് വൃത്തിയാക്കിയിട്ട് കാലങ്ങളായി. പത്തോളം കാറുകൾകൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലമാണ് വെറുതെ പാഴാകുന്നത്. സിവിൽസ്റ്റേഷനിലേക്ക് വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥിതിയാണ്. ട്രഷറി, കൃഷിഭവൻ, പഞ്ചായത്ത്, രജിസ്ട്രാർ ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കായി നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും എത്തുന്നത്.
ജീവനക്കാരുടെയോ ഓഫീസുകളിലെത്തുന്നവരുടെയോ വാഹനങ്ങൾ കൃത്യമായി പാർക്ക് ചെയ്യാൻ സൗകര്യമില്ല.
Published: 19 Nov 2026, 02:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented