പാലാ : നഗരത്തിലെ സൂചനാ ബോർഡുകളിലെ അവ്യക്തത ശബരിമല തീർഥാടകരുൾപ്പെടെയുള്ളവർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. അന്യസംസ്ഥാനങ്ങളിൽനിന്ന് മലയാളഭാഷയും വഴികളും കൃത്യമായി അറിയാതെയെത്തുന്ന അയ്യപ്പഭക്തർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. പ്രധാന സംസ്ഥാന പാതകളിലും ജങ്ഷനുകളിലും പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരിക്കുന്ന സൂചനാ ബോർഡുകളിൽ എഴുതിയിരിക്കുന്നത് വ്യക്തമല്ല. പല ബോർഡുകളും തകർന്നുകിടക്കുന്നു.
പാലാ സെയ്ന്റ് തോമസ് സ്‌കൂളിന് സമീപമുള്ള ബോർഡുകൾ ഉൾപ്പെടെ മാഞ്ഞ നിലയിലാണ്. ദിശകൾ കാണിച്ചിരിക്കുന്നത് അവ്യക്തമായ വിധത്തിലുമാണ്. പോലീസിന്റെ നേതൃത്വത്തിൽ ചെറിയ സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേഗത്തിൽവരുന്ന വാഹനങ്ങളിലെ െഡ്രൈവർമാർക്ക് ഇവ പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല.
കടപ്പാട്ടൂർ, രാമപുരം, മരങ്ങാട്ടുപള്ളി തുടങ്ങിയ റൂട്ടുകളിൽനിന്ന് പൊൻകുന്നം-എരുമേലി ഭാഗത്തേക്ക് പോകുന്ന തീർഥാടകർ കൃത്യമായ ദിശാസൂചികകളില്ലാതെ ഇടുങ്ങിയ ടൗൺ റോഡുകളിലും ജങ്ഷനുകളിലും കുടുങ്ങുന്ന സാഹചര്യമുണ്ട്. പാലാ മേഖലയിൽ വലിയതും വ്യക്തവുമായ ദിശാസൂചികകൾ സ്ഥാപിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് പൊൻകുന്നം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.ജി. അനിൽ നാഥ് അധ്യക്ഷത വഹിച്ചു.
Published: 18 Nov 2026, 02:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented