ഏറ്റുമാനൂർ: കേരള കോൺഗ്രസ്‌ (എം) ഉന്നതാധികാര സമിതി മുൻഅംഗവും സഹകരണ ബാങ്ക് മുൻപ്രസിഡന്റും ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റും ആയിരുന്ന എൻ.ഡി.ചാക്കോയുടെ നിര്യാണത്തിൽ

To advertise here,

എസ്.എം.എസ്.എം. ലൈബ്രറിയിൽ നടന്ന യോഗം

അനുശോചിച്ചു. മുൻമന്ത്രി വി.എൻ. വാസവൻ അനുസ്മരണ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ്‌ (എം)നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോസ് ഇടവഴിക്കൽ അധ്യക്ഷനായിരുന്നു. നിയോജകമണ്ഡലം സെക്രട്ടറി ജെയിംസ് പുളിക്കൻ, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, സഹകരണ ബാങ്ക് പ്രസിഡന്റ്‌ ബിജു കുമ്പിക്കൻ, എസ്.എം.എസ്.എം. പബ്ലിക് ലൈബ്രറി സെക്രട്ടറി അഡ്വ. പി.രാജീവ്‌ ചിറയിൽ, ഇ.ജി. സദാനന്ദൻ, കെ.പി. ദേവസ്യാ, അഡ്വ. വി. ജയപ്രകാശ്, എൻ. അരവിന്ദാക്ഷൻ നായർ, എൻ.പി. തോമസ്, എം.കെ. സുഗതൻ, പി.എസ്. വിനോദ്, ബിബിഷ് ജോർജ്, ജോർജ് പുല്ലാടൻ എന്നിവർ സംസാരിച്ചു.