മുളന്തുരുത്തി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കാരക്കാട്ടുകുന്ന് അങ്കണവാടിയിൽ ആരോഗ്യ ക്ലാസ് നടത്തി. മുളന്തുരുത്തി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലതിക അനിൽ ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡന്റ് പി.കെ. രഞ്ചൻ അധ്യക്ഷത വഹിച്ചു.

To advertise here,

പരിഷത്ത് ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ. ജയകൃഷ്ണപൈ 'മാറുന്ന ഭക്ഷണരീതിയും ജീവിതശൈലീരോഗങ്ങളും' എന്ന വിഷയത്തിൽ ക്ലാസെടുത്തു. മേഖലാ സെക്രട്ടറി കെ.എസ്. സജീവ്, യൂണിറ്റ് പ്രസിഡന്റ് എം.പി. സുകു, മേഖലാ ട്രഷറർ കെ.എൻ. സുരേഷ്, രാജേഷ് എം.എ. എന്നിവർ സംസാരിച്ചു.