പാമ്പാടി: റബ്ബർ കൃഷിക്ക് അനുബന്ധമായി കാന്താരി മുളക് കൃഷി വ്യാപിപ്പിച്ച് വീട്ടമ്മമാർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പാമ്പാടി ഗ്രാമപ്പഞ്ചായത്തും ട്രോപിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസും സംയുക്തമായി ‘കാന്താരി ശക്തി’ പദ്ധതി നടപ്പാക്കുന്നു.

To advertise here,

റബ്ബർകൃഷി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കർഷകർക്ക് അധിക വരുമാനമാർഗം കണ്ടെത്തുന്നതിനൊപ്പം സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

റബ്ബർത്തോട്ടങ്ങളിൽ ഇടവിളയായി കാന്താരിമുളക് കൃഷിചെയ്യും. ഇടവിള കൃഷിക്ക് സന്നദ്ധരായ ഭൂവുടമകളുടെ തോട്ടങ്ങളിൽ അതത് പ്രദേശങ്ങളിലെ താത്‌പര്യമുള്ള സ്ത്രീകളെ കണ്ടെത്തി കൃഷി നടത്തും. കൃഷിക്കാവശ്യമായ യന്ത്രോപകരണങ്ങളുടെ സേവനം, കാന്താരിത്തൈകൾ, ജൈവവളം തുടങ്ങിയവ ലഭ്യമാക്കും. വിളവെടുക്കുന്ന മുളകിന് വിപണി കണ്ടെത്തുന്നതിനുള്ള സഹായവും നൽകും. കൃഷിയിൽനിന്ന് ലഭിക്കുന്ന വരുമാനം പദ്ധതിയിൽ പങ്കാളികളാകുന്ന സ്ത്രീകൾക്ക് ലഭ്യമാക്കും. പദ്ധതിയുടെ ധാരണാപത്രം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ. ഐസക് ഏറ്റുവാങ്ങി.