മുളന്തുരുത്തി: ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ 'ഹലോ ടു എ.ഐ.' വർക്ഷോപ്പ് പുളിക്കമാലി ഗവ. ഹൈസ്‌കൂളിൽ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. അഖിൽദാസ് ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് അധ്യക്ഷത വഹിച്ചു.

To advertise here,

ഐ.ടി. പ്രൊഫഷണലുകളായ കൃഷ്ണ വിനോദ്, അജിത്ത് ദിവാകരൻ എന്നിവർ ക്ലാസ് നയിച്ചു. മുളന്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എ. ജോഷി, ഡി.വൈ.എഫ്.ഐ. തൃപ്പൂണിത്തുറ ബ്ലോക്ക് സെക്രട്ടറി സി.ആർ. രാഹുൽ, ജോയൽ കെ. ജോയ്, ജിനു ശിവദാസ്, വിഷ്ണു പി., അധ്യാപകരായ മഞ്ജു മേരി മാത്യു, പ്രിയ പ്രകാശ്, രോഹിത്ത് ശ്രീനാഥ്, എന്നിവർ സംസാരിച്ചു.