പാലാ: കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ചശേഷം വൈദ്യുതിത്തൂണിലിടിച്ചുനിന്നു. അപകടത്തിൽ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. പാലാ-രാമപുരം റോഡിൽ മാർക്കറ്റ് ജങ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു അപകടം. പാലാ ഭാഗത്തുനിന്ന് രാമപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിർത്തിയിട്ടിരുന്ന കാറിൽ ആദ്യം ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട കാർ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചശേഷമാണ് റോഡരികിലെ വൈദ്യുതിത്തൂണിൽ ഇടിച്ചുനിന്നത്. മുണ്ടക്കയം സ്വദേശി സാബു ഗീവർഗീസാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Content Highlights: Two people sustained minor injuries after an out-of-control car driven by an intoxicated man hit two vehicles and an electric post near Pala.
Published: 29 Nov 2026, 10:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented