കൊട്ടാരക്കര (കൊല്ലം): ശിവഗിരി മഠം സ്വാമി ചിദ്ഘനാനന്ദസ്മൃതി പുരസ്‌കാരം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾക്ക് സമ്മാനിക്കും. ആധ്യാത്മിക പ്രഭാഷണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നവർക്കാണ് 25001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം സ്വാമി ചിദ്ഘനാനന്ദ ഫൗണ്ടേഷൻ നൽകുന്നത്.
സംസ്‌കൃത പണ്ഡിതൻ, അധ്യാപകൻ, സാമൂഹിക പരിഷ്‌കർത്താവ്, പ്രഭാഷകൻ തുടങ്ങി നിരവധി മേഖലകൾ കടന്ന് സംന്യാസ ദീക്ഷ സ്വീകരിച്ച ആളായിരുന്നു സ്വാമി ചിദ്ഘനാനന്ദ. പുത്തൂർ പാങ്ങോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പത്തിന് നടത്തുന്ന ചിദ്ഘനാനന്ദ സ്വാമിയുടെ 102-ാം ജന്മവാർഷികാഘോഷ ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി എം. ശ്രീകുമാർ, എം. രാധാകൃഷ്ണൻ, എം. രാധാമണി, എസ്. ഗോപാലകൃഷ്ണപിള്ള, രാജൻപിള്ള എന്നിവർ പറഞ്ഞു.
Content Highlights: Sivagiri Mutt, Swami Chidghanananda Puraskaram, Swami Chidananda Puri
Published: 07 Feb 2024, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented