
കൊട്ടിയം: മയ്യനാട് ഗ്രാമപ്പഞ്ചായത്തും കേരള സംസ്ഥാന യുവജന ബോർഡും സംയുക്തമായി സംഘടിപ്പിച്ച പഞ്ചായത്ത് കേരളോത്സവ സമാപനസമ്മേളനവും സമ്മാനവിതരണവും നടന്നു. സമാപനസമ്മേളനത്തിന് മുന്നോടിയായി ആലുംമൂട്ടിൽനിന്ന് ആരംഭിച്ച ഘോഷയാത്ര മയ്യനാട് ആഷ്‌നയ്ക്കു മുന്നിൽ സമാപിച്ചു. നിശ്ചലദൃശ്യങ്ങൾ, ബാൻഡ് മേളം, സ്റ്റുഡന്റ് പോലീസ് കെഡേറ്റുകളുടെ മാർച്ച് പാസ്റ്റ് എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽനിന്നും ഘോഷയാത്രയിലും സമാപനസമ്മേളനത്തിലും പങ്കെടുക്കാനായി നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു.
മയ്യനാട് ആഷ്‌നാസ് കൺവെൻഷൻ സെന്ററിൽ നടന്ന സമാപനസമ്മേളനവും സമ്മാനവിതരണവും വിഷ്ണു മോഹൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മയ്യനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ലോറൻസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആർ.എസ്. അബിൻ, എസ്. ശരണ്യ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഉദയകുമാർ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എം. നാസറുദ്ദീൻ, ഡി. സ്റ്റാലിൻകുമാർ, നസീറ നാസർ, ജി. സന്തോഷ്‌കുമാർ, ഗ്ലാഡിസൺ ജോർജ്, തുടങ്ങിയവർ സംസാരിച്ചു.
Content Highlights: The valedictory function and colorful cultural procession of the Mayyanad grama panchayat Keralotsavam concluded with grand celebrations.
Published: 29 Nov 2026, 09:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented