കൊല്ലം: കേരളത്തിനു പുറത്തുള്ള സ്വകാര്യ ഫാർമസി കോളേജുകൾ കോഴ്‌സിനിടെ വ്യാപകമായി ക്രമക്കേടുകൾ നടത്തുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പുതുതായി ഫാർമസി കോഴ്‌സ് കഴിഞ്ഞു വരുന്നവർക്ക് എക്സിറ്റ് പരീക്ഷ നിർബന്ധമാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ.) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഫാർമസി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ജാസ്മിമോൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹാരിസ്, മുൻ സംസ്ഥാന പ്രസിഡൻറ് പ്രാക്കുളം സുരേഷ്, അനില ശങ്കർ, മുഹമ്മദ് മിറോഷ്, പി. പ്രസാദ്, കെ. ശ്രീകുമാർ, കെ.കെ. ഉഷ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: ആർ. രാധാകൃഷ്ണൻ (പ്രസി.), മിറോഷ് കോട്ടപ്പുറം (സെക്ര.), രമാദേവി (ട്രഷ.), കെ. രാഘവൻ, അനില ശങ്കർ (വൈസ് പ്രസി.മാർ), കെ. മനോജ്, ജേക്കബ് അലക്‌സ് വൈദ്യൻ (ജോ. സെക്ര.മാർ).
Content Highlights: The Kollam district conference of the Kerala Private Pharmacist Association was inaugurated by Jasmi Mol, and new office bearers were elected.
Published: 29 Nov 2026, 08:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented