​ശൂരനാട്: ആർ.എസ്.പി. ശൂരനാട് വടക്ക് ലോക്കൽ സമ്മേളനം ഉല്ലാസ് കോവൂർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഇടവനശ്ശേരി സുരേന്ദ്രൻ, കെ. മുസ്തഫ, കെ.ജി. വിജയദേവൻപിള്ള, ബാബു ഹനീഫ്, തുണ്ടിൽ നിസാർ, കൊക്കാട് റഹീം, കല്ലട സുഭാഷ്, ഒ.കെ. ഖാലിദ്, ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ബാബു ഹനീഫിനെ തിരഞ്ഞെടുത്തു.

To advertise here,

പോരുവഴി ലോക്കൽ സമ്മേളനം ശാസ്താംനടയിൽ ഉല്ലാസ് കോവൂർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സുഭാഷ് എസ്. കല്ലട, തുളസീധരൻ, സദാശിവൻ മലനട, കൃഷ്ണൻകുട്ടി, സ്വാലിഹ്, ബാബു എന്നിവർ പ്രസംഗിച്ചു. ഷൈജനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ആർ.എസ്.പി. ശാസ്താംകോട്ട ലോക്കൽ സമ്മേളനത്തിൽ കെ.ജി. വിജയദേവൻപിള്ള അധ്യക്ഷനായി. രക്തസാക്ഷി അനുസ്മരണം മണിക്കുട്ടനും അനുശോചനപ്രമേയം അജികുമാറും അവതരിപ്പിച്ചു. പാങ്ങോട് സുരേഷ്, പി.എൻ. രാജൻ, വിജയചന്ദ്രൻനായർ, ബഷീർ പനപ്പെട്ടി, ശ്യാം പള്ളിശ്ശേരിക്കൽ, മുൻഷീർ ബഷീർ, കെ.ജെ. ജയപ്രകാശ്, ചന്ദ്രമതിയമ്മ, ചന്ദ്രശേഖരനുണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറിയായി വി.ജി. സുധാകരൻപിള്ളയെ തിരഞ്ഞെടുത്തു.

നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന് ആർ.എസ്.പി. കാരാളിമുക്ക് ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

ആർ.വൈ.എഫ്. ജില്ലാ സെക്രട്ടറി സുഭാഷ് എസ്. കല്ലട ഉദ്ഘാടനം ചെയ്തു. ബാബു കുഴിവേലി അധ്യക്ഷനായി. ഐക്യ കർഷക സംഘം താലൂക്ക് സെക്രട്ടറി റാഫേൽ, ആന്റണി, മനോജ് കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറിയായി അനന്ദുവിനെ തിരഞ്ഞെടുത്തു.