ആയൂർ: ഇടമുളയ്ക്കൽ പഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടെ ബാലോത്സവം ഗവ. ജവാഹർ ഹൈസ്കൂളിൽ നടത്തി. ജില്ലാപഞ്ചായത്ത് അംഗം ടി. അജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എൽ. രമേശൻ അധ്യക്ഷത വഹിച്ചു.

To advertise here,

സ്വാഗതസംഘം കൺവീനർ വി. സുന്ദരേശൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രദീപ് കണ്ണംകോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ജെ. പ്രേംരാജ്, വാർഡ് അംഗം സിനി ബാബു, നേതൃസമിതി കൺവീനർ എൽ. പ്രസാദ്, ജി. ബാലകൃഷ്ണൻ, ജി. രാജേന്ദ്രൻപിള്ള, ബി. മുരളി, എ. നബീസ ബീവി തുടങ്ങിയവർ പ്രസംഗിച്ചു.