കൊല്ലം: കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി.ജനറൽ സെക്രട്ടറി ഗണേഷ്‌കുമാർ യാദവ് കൊല്ലം ഡി.സി.സി.സന്ദർശിച്ചു. ജില്ലാതല നേതൃയോഗത്തിലും അദ്ദേഹം പങ്കെടുത്തു.

To advertise here,

മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ഡി.സി.സി.പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. യു.ഡി.എഫ്.കൺവീനർ കെ.സി.രാജൻ, കെ.പി.സി.സി.ഭാരവാഹികളായ സൂരജ് രവി, ബേബിസൺ, എൽ.കെ.ശ്രീദേവി, ഡി.സി.സി.ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.