കൊട്ടാരക്കര : കേരള പോലീസ് സ്പോർട്‌സ് മാരത്തൺ സ്വീകരണത്തിനു മുന്നോടിയായി കൊട്ടാരക്കരയിൽ റൂറൽ പോലീസിന്റെ നേതൃത്വത്തിൽ മിനി മാരത്തൺ നടത്തി.

To advertise here,

കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ജങ്ഷൻമുതൽ മണികണ്ഠനാൽത്തറവരെ നടത്തിയ മാരത്തൺ നഗരസഭാ ഉപാധ്യക്ഷൻ എ. ഷാജു ഉദ്ഘാടനം ചെയ്തു. റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ ഫ്ലാഗ് ഓഫ് ചെയ്തു.

 

പോലീസ്, എക്സൈസ്, അഗ്നിരക്ഷാസേനാംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, എസ്.പി.സി. അംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കേരള പോലീസ് കായികമേളയുടെ ഭാഗമായാണ് ലഹരിവിരുദ്ധസന്ദേശവുമായി മാരത്തൺ നടത്തുന്നത്. എട്ടിന് കൊല്ലത്താണ് ജില്ലാതല സ്വീകരണം. പ്രചാരണത്തിന്റെ ഭാഗമായി എഴുകോൺ എസ്.എൻ.ജി. സ്കൂൾ ടർഫിൽ ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങി.