അഞ്ചൽ : നവീകരിച്ച അഞ്ചൽ സെയ്ന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയുടെ മൂറോൻ കൂദാശ കർമം ഏഴ്‌, എട്ട്‌ തീയതികളിൽ നടക്കും. ഏഴിന് മേജർ ആർച്ച്‌ ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ കൂദാശയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.

To advertise here,

തിരുവല്ല ആർച്ച്‌ ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, സാമുവേൽ മാർ ഐറേനിയസ്, വിൻസെന്റ് മാർ പൗലോസ്, തോമസ് മാർ അന്തോണിയോസ്, ജോസഫ് മാർ തോമസ്, ഗീവർഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, ആന്റണി മാർ സിൽവാനോസ്, യൂഹാനോൻ മാർ അലക്സിയോസ് എന്നിവർ സഹകാർമികരാകും.

മൂറോൻ കൂദാശയുടെ ഭാഗമായി മലങ്കര കത്തോലിക്കാ സഭ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പട്ടം സെയ്ന്റ് മേരീസ് കത്തീഡ്രലിലെ മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിടത്തിൽനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം ഇടമുളയ്ക്കലിൽനിന്ന് ഇടവകാംഗങ്ങളുടെ അകമ്പടിയോടെ കാൽനടയായി ദൈവാലയാങ്കണത്തിൽ എത്തിച്ചേർന്നു.

ഞായറാഴ്ച നടക്കുന്ന സമൂഹബലിക്ക് കാതോലിക്കാ ബാവ നേതൃത്വം നൽകും. ബിഷപ്പ് സാമുവേൽ മാർ ഐറേനിയസ്, ബിഷപ്പ് യൂഹാനോൻ മാർ അലക്സിയോസ് എന്നിവർ സഹകാർമികരാകുമെന്ന് വികാരി ഫാ. ബോവസ് മാത്യു അറിയിച്ചു.