ചടയമംഗലം : ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ അധീനതയിലുള്ള ആയൂരിലെ പൊതുചന്ത നാശത്തിന്റെ വക്കിൽ. ഒരുകാലത്ത് കർഷകരുടെയും നാട്ടുകാരുടെയും ആശ്രയമായ ചന്തയാണ് ആളനക്കമില്ലാതെ കിടക്കുന്നത്.
എം.സി. റോഡിനോട് ചേർന്നാണ് ചന്ത പ്രവർത്തിക്കുന്നത്. ചന്തയുടെ വിപുലീകരണത്തിന് സാധ്യതകളേറെയുണ്ടെങ്കിലും പ്രാദേശികഭരണകൂടം കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് പരാതി. ചുറ്റുമതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണിട്ട് ദീർഘകാലമായി. മൂത്രപ്പുര ഉപയോഗശൂന്യമായി. പലഭാഗത്തും മാലിന്യം കുന്നുകൂടി. മഴക്കാലത്ത് ഗന്ധവും രൂക്ഷമാണ്.
ചെറിയതോതിലുള്ള മത്സ്യവിൽപ്പന മാത്രമാണ് ഇവിടെ നടക്കുന്നത്. ചന്ത നവീകരണത്തിനായി പദ്ധതികൾ പലതുമെത്തിയെങ്കിലും ഒന്നും പൂർത്തിയായില്ല. ശൗചാലയസമുച്ചയം അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചെങ്കിലും ആർക്കും പ്രയോജനമില്ലാതെ ഉപേക്ഷിച്ച അവസ്ഥയിലാണ്. 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മത്സ്യവിപണന സ്റ്റാൾ നോക്കുകുത്തിയായി. ചുറ്റുമതിൽ പുനർനിർമിക്കുന്നതിന് അഞ്ചുലക്ഷം രൂപ അനുവദിച്ചെങ്കിലും നടപടി എസ്റ്റിമേറ്റിൽ ഒതുങ്ങി. ചന്തയുടെ നവീകരണം ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 07 Nov 2026, 02:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented